Kerala
എസ് വൈ എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറത്ത് പ്രതിഷേധമിരമ്പി
		
      																					
              
              
            മലപ്പുറം | കാസര്‍ഗോഡ് കല്ലൂരാവിയില്‍ എസ് വൈ എസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയതിനെതിരെ മലപ്പുറത്ത് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എസ് വെെ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ തോല്‍വികളെ കൊലപാതക രാഷ്ട്രീയം കൊണ്ട് നേരിടുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നും ഇത്തം പ്രവര്‍ത്തികള്‍ പരിഷ്‌ക്യത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യത്തില്‍ ലീഗ് നടത്തുന്ന കഠാര രാഷ്ട്രീയം ഒരു നിലക്കും അംഗികരിക്കാനാവില്ല. മുസ്ലിം ലീഗിന്റെ ഈ കിരാത നടപടിയെ തള്ളി പറയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് എസ് വൈ എസ് ഈസ്റ്റ് ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് ആവശ്യപ്പെട്ടു. കൊലപാതകികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തു നാട്ടില്‍ നിയമ സംവിധാനമുറപ്പാക്കണം. അക്രമ , കൊലപാതക പ്രവര്‍ത്തനങ്ങള്‍ നടത്തി സുന്നി പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന മുസ്ലിം ലീഗിന്റെ വ്യാമോഹം തിരുത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടാന്‍ അവര്‍ തയ്യാറാകേണ്ടിവരും. ഒരു തിരഞ്ഞെടുപ്പു കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലായെന്നും നിരവധി സുന്നി പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കിട്ടും തികഞ്ഞ സംയമനം പാലിച്ച് സാന്ത്വന സേവന പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന എസ്.വൈ.എസ് ജനങ്ങളുടെ പിന്തുണയാടെ അക്രമരാഷ്ട്രീയത്തെ ചെറുത്തു തോല്പിക്കുമെന്നും സമര സംഗമം പ്രഖ്യാപിച്ചു.
മലപ്പുറം കുന്നുമ്മലില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി, ഫിനാന്‍സ് സെക്രട്ടറി എ.പി. ബശീര്‍ ചെല്ലക്കൊടി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി.പി.എം ഇസ്ഹാഖ്, ശക്കീര്‍ അരിമ്പ്ര, മുഈനുദ്ധീന്‍ സഖാഫി, സിദ്ധീഖ് സഖാഫി വഴിക്കടവ്, മുജീബ് വടക്കേ മണ്ണ സുല്‍ഫിക്കറലി സഖാഫി, സിദ്ധീഖ് മുസ്ലിയാര്‍, സുബൈര്‍ മാസ്റ്റര്‍ ഒറ്റത്തറ, മുസ്തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ബദ്‌റുദ്ധീന്‍ കോഡൂര്‍ നേതൃത്വം നല്‍കി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

