Connect with us

National

കര്‍ഷകര്‍ ഡല്‍ഹി- മീററ്റ് ദേശീയപാത ഉപരോധിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഡല്‍ഹിയിലെ അതിശൈത്യത്തിലും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ നടക്കുന്ന സമരം കൂടുതല്‍ തീവ്രമാകുന്നു. സമരത്തിന്റെ ഭാഗമായി വിവിധ ദേശീയ പാതകള്‍ ഉപരോധിക്കുന്ന നടപടി കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹി- മീററ്റ് ദേശീയപാതയാണ് ഇന്ന് ഉപരോധിക്കുന്നത്. ഉപരോധ സമരം ഇതിനകം ആരംഭിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് കരുത്തേകാന്‍ നാസിക്കില്‍ നിന്നുള്ളകര്‍ഷകരുടെ വാഹനജാഥ ഡല്‍ഹിയെ ലക്ഷ്യമിട്ട് ഇന്ന് പുറപ്പെട്ട് കഴിഞ്ഞു. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. ഡല്‍ഹിയിലെ കൊടുതണുപ്പില്‍ തുടരുന്ന സമരത്തോട് സര്‍ക്കാര്‍ ഏത്ര മുഖം തിരിച്ചാലും ലക്ഷ്യം കാണാതെ മടങ്ങില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഡല്‍ഹിയുടെ അതിശൈത്യത്തോട് മല്ലടിച്ച് ഇതിനോടകം തന്നെ പ്രക്ഷോഭകരില്‍ 30 പേര്‍ മരണമടഞ്ഞു. എന്നാല്‍ ഈ കാലാവസ്ഥയില്‍ ഇവിടെ തുടരുക എന്നത് അത്യധികം ബുദ്ധിമുട്ടാണ്. പക്ഷേ, ഞങ്ങള്‍ക്ക് പേടിയില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാതെ ഞങ്ങള്‍ മടങ്ങില്ല. ഇനി ഇവിടെക്കിടന്ന് മരിക്കുമെന്നാണെങ്കില്‍ മരിക്കട്ടെ- എണ്‍പതുകാരനായ കര്‍ഷകന്‍ ബല്‍ബീര്‍ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡല്‍ഹിയില്‍ അതി ശൈത്യമാണിപ്പോള്‍. അന്തക്ഷ ഊഷ്മാവ് മൈനസിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഹിരായന, യുപി സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രധാന ഹൈവേകളിലെല്ലാം കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. നിരവധി മുതിര്‍ന്ന കര്‍ഷകരും സമരമുഖത്തുണ്ട്. സമരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളോട് ചേര്‍ത്ത് ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം സ്ഥലങ്ങളിലും ഇവര്‍ വെറുംനിലത്താണ് സമരം ചെയ്യുന്നതും വിശ്രമിക്കുന്നതും.

Latest