Kerala
ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

ഇടുക്കി | ഇടുക്കിയിലെ ചക്കുംപളളം മാങ്കവലയില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടയംകാരുടെ എസ്റ്റേറ്റ് എന്നറിയപ്പെടുന്നന്ന സ്ഥലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന എസ്റ്റേറ്റ് ഉടമ ഒളിവിലാണ്.
മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചുപോയ കൊലപാതകമെന്നാണ് എസ്റ്റേറ്റ് മാനേജര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. നായാട്ടിനിടെ വെടിവെച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നായാട്ടിനിടെയുണ്ടായ വാക്കുതര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്നും സംശയിക്കുന്നുണ്ട്.
---- facebook comment plugin here -----