Connect with us

Kerala

തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം |  നഗരത്തില്‍ പട്ടം പ്ലാമ്മൂടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തിരുനല്‍വേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറില്‍ ഉണ്ടായിരുന്നത്.രാത്രി 9.45 ഓടെയാണ് സംഭവം. കാറിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് അക്കാര്യം കാറില്‍ ഉണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ഇരുവര്‍ക്കും പൊള്ളലേറ്റില്ല.അഗ്‌നിശമന സേനയുടെ രണ്ട് സംഘങ്ങളെത്തി തീ പൂര്‍ണമായും കെടുത്തി

Latest