Connect with us

National

അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കും: കമല്‍ഹാസന്‍

Published

|

Last Updated

ചെന്നൈ  | തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ഹാസന്‍. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുമെന്നുമാണ് കമല്‍ഹാസന്റെ പ്രഖ്യാപനം.

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരഭകരാക്കും. സ്വയം തൊഴില്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക സഹായം നല്‍കും. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു പാര്‍ട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കില്ല. നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന അവസരങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കും. അണ്ണാദുരൈ സ്മാരകം സന്ദര്‍ശിച്ച കമല്‍ഹാസന്‍ കാഞ്ചിപുരത്തെ നെയ്ത്തുകാരുടെ പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു.

Latest