Connect with us

Covid19

കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Published

|

Last Updated

മുംബൈ | ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. രാത്രി 11 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ജനുവരി അഞ്ച് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

മുംബൈയിലും എല്ലാ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുമാണ് കര്‍ഫ്യൂ. ബ്രിട്ടന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വരുന്നവര്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ കഴിയണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തിലും കഴിയണം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.