Kerala
ജെൻഡർ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി യു എന് വിമന്‍


തിരുവനന്തപുരം | ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം, ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെന്ഡര് പാര്ക്കിന്റെ പ്രവര്ത്തനങ്ങളില് ഇനി ഐക്യരാഷ്ട്രസഭയുടെ യു എന് വിമനും പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില് ഒപ്പുവച്ചു.
ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപവത്കരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല് തുടങ്ങിയവ നടത്തുന്ന ജെന്ഡര് പാര്ക്കിന് ഈ സഹകരണം ഊര്ജ്ജം പകരും. ഈ മേഖലയില് ഏറെക്കാലമായി നടക്കുന്ന പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണ് യു എന് വിമന്റെ പങ്കാളിത്തം. ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്ത്തനങ്ങള് ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്ഡര് പാര്ക്ക്. ജെന്ഡര് ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള് ജെന്ഡര് പാര്ക്കിനുണ്ട്.
ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെയും യു എന് വിമന് ഓഫീസുകളിലേയ്ക്ക് ജെന്ഡര് പാര്ക്കിന്റെ പ്രവര്ത്തനങ്ങള് വ്യാപിപ്പിച്ച് പാര്ക്കിനെ ആഗോളതലത്തില് “സൗത്ത് ഏഷ്യന് ഹബ്ബ്” ആക്കിമാറ്റാനാണ് യു എന് വിമന് ലക്ഷ്യമിടുന്നത്.
---- facebook comment plugin here -----