ജഡകുത്തിയ താടിയും മുടിയും വെട്ടിയതിന് ശേഷമുള്ള ഫോട്ടോ വൈറലായി; പത്ത് വര്‍ഷത്തിന് ശേഷം കുടുംബം തേടിയെത്തി

Posted on: December 21, 2020 5:04 pm | Last updated: December 21, 2020 at 5:04 pm

ബ്രസീലിയ | തെരുവില്‍ കഴിയുന്നയാളുടെ ജഡകുത്തിയ താടിയും മുടിയും വെട്ടിമാറ്റിയതിന് ശേഷമെടുത്ത ഫോട്ടോകള്‍ ഓണ്‍ലൈന്‍ വൈറലാകുകയും തുടര്‍ന്ന് കുടുംബം തേടിയെത്തുകയും ചെയ്തു. ബ്രസീലിലാണ് സാമൂഹിക മാധ്യമങ്ങളുടെ ശക്തി തെളിയിക്കുന്ന ഈ സംഭവം. ഒരു പതിറ്റാണ്ട് തെരുവില്‍ കഴിഞ്ഞതിന് ശേഷം ജോവോ കൊയ്‌ലോ ഗ്വിമാരിസിന് ഒടുവില്‍ തന്റെ മാതാവിനെയും സഹോദരിയെയും കാണാനായി.

ജോവോ കൊയ്‌ലോ മരിച്ചെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. അലസ്സാന്‍ഡ്രോ ലോബോ എന്ന വ്യവസായിയാണ് മുട്ടി വെട്ടുന്നതിന് മുന്പും അതിന് ശേഷവുമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിശന്നു വലഞ്ഞ ജോവോ കൊയ്‌ലോക്ക് ലോബോ ഭക്ഷണം വാഗ്ദാനം ചെയ്തത് മുതലാണ് സംഭവങ്ങളുടെ തുടക്കം.

ഭക്ഷണം നല്‍കിയതിന് ശേഷം ജോവോ ഒരു ബ്ലേഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ലോബോ ഇദ്ദേഹത്തിന്റെ താടിയും മുടിയും വെട്ടി വൃത്തിയാക്കാന്‍ ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. ഫാഷന്‍ സ്റ്റോര്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയവയുടെ ഉടമയാണ് ലോബോ. ജോവോക്ക് പുതിയ വസ്ത്രങ്ങളും സമ്മാനിച്ചു. വീഡിയോ കാണാം:

ALSO READ  ചോരച്ചുവപ്പ് നിറത്തില്‍ നദി; മൃഗങ്ങള്‍ പോലും ഇറങ്ങാന്‍ മടിക്കുന്നു