Connect with us

Kerala

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇ ഡി

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി എം എല്‍ എ) പ്രകാരമാണ് നടപടി സ്വീകരിക്കുക. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളാണ് ശിവശങ്കറിന്റെതെന്നാണ് ഇ ഡി പറയുന്നത്. ഇത്തരത്തില്‍ 14 കോടിയിലധികം രൂപയുടെ സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചതായി ഇ ഡി ആരോപിക്കുന്നു.

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍ നിന്നു കിട്ടിയ പണവും സ്വര്‍ണവും ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

---- facebook comment plugin here -----

Latest