Connect with us

Idukki

ലഹരി മരുന്ന് നിശാ പാര്‍ട്ടി; റിസോര്‍ട്ട് ഉടമയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി പി ഐ

Published

|

Last Updated

വാഗമണ്‍ | വാഗമണില്‍ ലഹരി മരുന്ന് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി പി ഐ. പാര്‍ട്ടി ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയായ ഷാജി ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഷാജിക്കെതിരെ നടപടിയെടുത്തതെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ ശിവരാമന്‍ അറിയിച്ചു. എന്നാല്‍, തനിക്ക് നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ഷാജി പറയുന്നത്.

നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് യുവാക്കളും ഒരു യുവതിയുമാണ് അറസ്റ്റിലായത്. നിശാപാര്‍ട്ടിയില്‍ 60 പേര്‍ പങ്കെടുത്തതായി എ എസ് പി. എ എസ് സുരേഷ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്. ലഹരി മരുന്നിന് പണം നല്‍കിയതിനു പിന്നില്‍ ഡി ജെ മഹര്‍, അജയ്, നമ്പീല്‍, സൗമ്യ, സല്‍മാന്‍ എന്നിവരാണെന്നും പോലീസ് കണ്ടെത്തി.

Latest