Kerala
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി ആദ്യവാരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കൊച്ചി | എറണാകുളം നഗരത്തിലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി ആദ്യ വാരത്തില്‍ നാടിന് സമര്‍പ്പിക്കും. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കിഫ്ബി ധനസഹായത്തോടെ നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളാണ് ഇവ. വൈറ്റില പാലം 86.34 കോടിയും കുണ്ടന്നൂര്‍ പാലം 82.74 കോടിയും രൂപ ചെലവിട്ടാണ് നിര്‍മിക്കുന്നത്.
പാലങ്ങളുടെ നിര്‍മാണ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് പാലം നിര്‍മാണത്തിനുള്ള തുക പൂര്‍ണമായും കണ്ടെത്തിയത്.
---- facebook comment plugin here -----