Connect with us

National

അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്ന്; കര്‍ഷക പ്രക്ഷോഭത്തിലെ പ്രധാന സംഘടനക്ക് മുന്നറിയിപ്പ്

Published

|

Last Updated

ചണ്ഡീഗഢ് | കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള വമ്പന്‍ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാന സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ മുന്നറിയിപ്പ്. പഞ്ചാബില്‍ വലിയ സ്വാധീനമുള്ള കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂനിയന് (ഉഗ്രഹാന്‍) ആണ് പ്രദേശിക ബേങ്ക് മുന്നറിയിപ്പ് നല്‍കിയത്. മതിയായ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മുന്നറിയിപ്പ്.

പഞ്ചാബിലെ മോഗ ജില്ലയിലുള്ള പഞ്ചാബ് ആന്‍ഡ് സിന്ധ് ബേങ്ക് ആണ് മുന്നറിയിപ്പ് നല്‍കിയത്. വിദേശവിനിമയ വകുപ്പിന്റെ മുന്നറിയിപ്പ് ബേങ്ക് ഉദ്യോഗസ്ഥര്‍ കൈമാറിയതായി ബി കെ യു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രി കാലാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട്- ഒമ്പത് ലക്ഷം സംഘടനക്ക് ലഭിച്ചതാണ് ബേങ്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, ഇത് വിദേശത്തുള്ള പഞ്ചാബികള്‍ സാമൂഹിക ആവശ്യങ്ങള്‍ക്ക് നല്‍കുന്ന സംഭാവനയാണെന്ന് കാലാന്‍ പറഞ്ഞു. ബേങ്കില്‍ നിന്ന് രേഖാമൂലമുള്ള നോട്ടീസ് ലഭിച്ചാല്‍ പ്രതികരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Latest