Kerala
മഅ്ദിന്‍ ഫിയസ്ത അറബിയ്യ ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം


അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ചതുര്‍ദിന ഫിയസ്ത അറബിയ്യ സമാപന സമ്മേളനം ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. മുളഫര്‍ ആലം ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ചതുര്‍ദിന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. മുളഫര്‍ ആലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. യു.എന്‍ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനമാണ് അറബി ഭാഷ. കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് അധികൃതര്‍ നടപടി കൈകൊള്ളണമെന്ന് ഫിയസ്ത അറബിയ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
4 ദിവസം നീണ്ട് നിന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 15 സെഷനുകളിലായി 34 പഠനങ്ങളാണ് നടന്നത്.
ഡോ. സൈഫ് റാഷിദ് അല്‍ ജാബിദി ദുബൈ (പ്രസിഡന്റ്, യൂണിയന്‍ ഓഫ് അറബ് അക്കാദമിക്‌സ്& സ്‌കോളേഴ്‌സ്), ഡോ. ശൈഖ് സലീം അലവാന്‍ അല്‍ ഹുസൈനി ഓസ്‌ത്രേലിയ (ഡയറക്ടര്‍, ഇസ്‌ലാമിക് ഹൈ കൗണ്‍സില്‍), ഡോ. ഹൈതം വസീര്‍ ജോര്‍ദ്ദാന്‍, ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹാരിസി ഒമാന്‍, ശൈഖ് അബ്ദുള്ള അലി ഖമീസ് യമന്‍, ഡോ. ഉമര്‍ ബര്‍മാന്‍ അല്‍ജീരിയ, ഡോ. മുഹമ്മദ് മക്കാവി ഈജിപ്ത്, ശൈഖ് അബ്ദുല്‍ അലീം ബദ്ദാഇ ഒമാന്‍, ശൈഖ് അലി ഹാനി ജോര്‍ദ്ദാന്‍, ഡോ. ശൈഖ് അബ്ദുസ്സമദ് മൊറോക്കോ, ഡോ. അബ്ദുല്ലത്തീഫ് ഫൈസി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, നൗഫല്‍ കോഡൂര്‍, ഡോ. ശുക്കൂര്‍ അസ്ഹരി, ഡോ. അബ്ദുറഹീം സഖാഫി പെരിങ്ങോട്ടുപുലം, മഅ്ദിന്‍ അറബിക് വില്ലേജ് ഡയറക്ടര്‍ കെ.ടി അബ്ദുസ്സമദ് സഖാഫി, ഡോ. സുബൈര്‍ അംജദി എന്നിവര്‍ പ്രസംഗിച്ചു.