National
ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ അദ്ദേഹം ഗുരു തേഗ് ബഹാദൂര്‍ സിംഗിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തേഗ് ബഹാദൂറിന്റെ ചരമ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ.
മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാന മന്ത്രി ഗുരുദ്വാരയിലെത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം പോലീസ് ഉണ്ടായിരുന്നില്ല. വഴിയിലെ ഗതാഗതം നിയന്ത്രിക്കുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുമില്ല. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
---- facebook comment plugin here -----