Connect with us

Kerala

പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കോഴ; കെ എം ഷാജിയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

Published

|

Last Updated

കണ്ണൂര്‍ | പ്ലസ് ടു കോഴ കേസില്‍ കെ എം ഷാജി എം എല്‍ എയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. അടുത്താഴ്ച ചോദ്യം ചെയ്യാനാണ് നീക്കം. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഷാജിക്ക് മൂന്ന് ദിവസത്തിനകം നോട്ടീസ് നല്‍കുമെന്നാണ് വിവരം. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് മാനേജ്‌മെന്റില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കെ എം ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ 25ഓളം പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോഴ വാങ്ങിയിട്ടുണ്ടെന്ന കാര്യം സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും വ്യക്തമാണെന്ന് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നു. എം എല്‍ എക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest