Kerala
വേലന്താവളം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; എ എം വി ഐയില്‍ നിന്ന് കൈക്കൂലി പണം പിടിച്ചു

പാലക്കാട് | പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയിലെ വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 51,150 രൂപ കൈക്കൂലി പണം
പിടികൂടി. എ എം വി ഐ. വി കെ ഷംസീറില്‍ നിന്ന് പണം പിടിച്ചെടുത്തത്. ഡി വൈ എസ് പി. എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ നടത്തിയ റെയ്ഡിലാണ് സംഭവം. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ചെക്‌പോസ്റ്റില്‍ വച്ച് കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
വിജിലന്‍സ് സംഘത്തെ കണ്ട ഷംസുദ്ദീന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിജിലന്‍സ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും 49,000 രൂപയും പേഴ്‌സില്‍ നിന്നും രണ്ടായിരം രൂപയും കണ്ടെത്തി. സംഭവം സംബന്ധിച്ച് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.