Kerala
മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് | തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിക്കായി കോണ്‍ഗ്രസില്‍ മുറവിളി ശക്തമാകുന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യമിട്ടാണ് ഏറെയും നീക്കങ്ങള്‍. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ആവശ്യപ്പെട്ടു.
വീഴ്ച ഏറ്റെടുത്തത് ആത്മാര്‍ഥതയോടെ ആണെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയണം. വ്യക്തികളുടെ മാത്രം പ്രശ്‌നത്താലല്ല കോണ്‍ഗ്രസ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ചില നിലപാടുകളാണ് വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. തോല്‍വിയില്‍ ഘടകക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയും രംഗതെത്തി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എ കെ ആന്റണിയും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും വരണമെന്നും ടി എച്ച് മുസ്തഫ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതില്‍ ചില ന്യായങ്ങളുണ്ടെന്ന് അജയ് തറയില്‍ പ്രതികരിച്ചു.
നരേത്തെ കെ പി സി സി ആസ്ഥാനത്തിന് മുമ്പില്‍ കെ സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ ഫ്‌ളക്‌സ് ഉയര്‍ത്തിയരുന്നു. കെ എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും പേരിലാണ് ഫള്ക്‌സ് ഉയര്‍ന്നത്. കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഫളക്‌സ് ഉയര്‍ന്നിട്ടുണ്ട്. ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റാണെന്ന് ആരോപണം. കെ മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോടും ബോര്‍ഡ് ഉയര്‍ന്നിരുന്നു.