Kerala
കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

കൊച്ചി | ദേശീയപാതയില്‍ വൈറ്റില-ഇടപ്പള്ളി റൂട്ടില്‍ ചക്കരപ്പറമ്പിനു സമീപം ലോറിക്കടിയില്‍പ്പെട്ട്് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെങ്ങോല സ്വദേശിയായ യുവാവാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ പത്തരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറിയും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നുവെന്നാണു പ്രഥമിക വിവരം. ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തത്ക്ഷണം മരിച്ചു.അപകടത്തെത്തുടര്‍ന്നു സ്ഥലത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു.
---- facebook comment plugin here -----