Gulf
കര്‍ഷക സമരത്തിന് ഐ സി എഫ് ഐക്യദാര്‍ഢ്യം

ദമാം | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്ററ്റ് താത്പര്യങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐ സി എഫ് സിക്കോ സെക്ടര്‍ അസംബ്ലി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷക സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഏത് നീക്കങ്ങളും രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുമെന്നും സെക്ടര്‍ വാര്‍ഷിക അസംബ്ലി അഭിപ്രായപ്പെട്ടു.
ഐ സി എഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് ക്ഷേമ കാര്യസെക്രട്ടറി അന്‍വര്‍ കളറോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദീഖ് സഖാഫി ഉറുമി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ നേതാക്കളായ റാഷിദ് കാലിക്കറ്റ്, മുനീര്‍ തോട്ടട എന്നിവര്‍ കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. സലാം സഖാഫി, ഹബീബ് സഖാഫി പ്രസംഗിച്ചു. നാസര്‍ മസ്താന്‍, അബ്ദുറഹമാന്‍ പുത്തനത്താണി സംബന്ധിച്ചു.
ഭാരവാഹികള്‍: സിദ്ദീഖ് സഖാഫി ഉറുമി (പ്രസിഡന്റ്), ഹബീബ് സഖാഫി (ജനറല്‍ സെക്രട്ടറി), ഹസൈനാര്‍ ഹാജി പജ്യാട്ട (ഫൈനാന്‍സ് സെക്രട്ടറി), അബ്ദുസലാം സഖാഫി, റിയാസ് ആലംപാടി (സംഘടനാ കാര്യം), മുഹമ്മദ് ഫൈസി, ഹമീദ് ഉപ്പള (ദഅ്‌വ), അബ്ബാസ് ഹാജി കുഞ്ചാര്‍, സൈതലവി പട്ടാമ്പി (ക്ഷേമം), സിദ്ദീഖ് മുസ്‌ലിയാര്‍ ശാതിഅ, ഖാദിര്‍ സഅദി കൊറ്റുമ്പ (പബ്ലിക്കേഷന്‍), യൂസഫ് സഅദി ചിത്താരി, അബ്ദുറഹ്മാന്‍ പുത്തനത്താണി, അബ്ദുറഹ്മാന്‍ മദനി, ശെഫീഖ് ഗ്രാന്റ് മസ്ജിദ്, സുല്‍ഫിക്കര്‍ അമാംറ, ശാജഹാന്‍ നഖീല്‍, അലി മണലിപ്പുഴ, ഇസ്ഹാഖ് മിസ്ബാഹി, അബ്ദുല്‍ അസീസ് മുസ്ല്യാര്‍, നസീര്‍ പറപ്പൂര്‍, ശരീഫ് കൊടിയമ്മ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).