Kerala
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | കൊവിഡ് സാഹചര്യത്തിനൊപ്പം പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി എന്‍ രവീന്ദ്രനാഥ്. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ നടത്തുകയുള്ളൂ. ഓരോ പ്രശ്‌നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നത്. വിഷയത്തില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരീക്ഷയ്ക്കുള്ള വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ ആത്മവിശ്വാസം സര്‍ക്കാറിനുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം എന്താകുമെന്നതും സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.