Gulf
ചെങ്കടലില്‍ ഹൂത്തികള്‍ സ്ഥാപിച്ച മൈനുകള്‍ സഖ്യസേന നശിപ്പിച്ചു

റിയാദ് | അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ചെങ്കടലിന്റെ തെക്ക് ഭാഗത്ത് ഹൂത്തി മിലീഷ്യകള്‍ സ്ഥാപിച്ച മൈനുകള്‍ സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ചെങ്കടലിലെ അന്താരാഷ്ട്ര ജലപാതയിലാണ് സംഭവം. മൈനുകള്‍ ഇറാനി നിര്‍മിതമാണെന്നും 171 മൈനുകളാണ് നശിപ്പിച്ചതെന്നും വക്താവ് പറഞ്ഞു.
2020 ഫെബ്രുവരിയില്‍ ഹൂത്തികള്‍ സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ച് മൂന്ന് ഈജിപ്തുകാര്‍ മരിച്ചിരുന്നു. നവംബറില്‍ അല്‍-ഷുഖൈക്കില്‍ വെച്ച് ഗ്രീക്ക് കപ്പലിന് നേരെയും, ഒരാഴ്ച മുമ്പ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ എണ്ണ ഇറക്കുന്നതിനിടെ സിംഗപ്പൂര്‍ കപ്പലിനു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു
---- facebook comment plugin here -----