Kerala
ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരെ പ്രതിഷേധ മാര്‍ച്ചുമായി ഡി വൈ എഫ് ഐ

പാലക്കാട് | ബി ജെ പി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഘ്പരിവാറിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. നഗരസഭാ കാര്യത്തിലേക്ക് ഡി വൈ എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റേയും പോലീസിന്റേയും കണ്ണുവെട്ടിച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിന് മുകളില്‍ കയറി ദേശീയ പതാക വീശിയത്. കേരളത്തിന്റെ മതനിരപേക്ഷതക്ക് മുകളില്‍ കാവി പുതപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.
---- facebook comment plugin here -----