Kerala
നടിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്

കൊച്ചി | നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതായ യുവനടിയുടെ വെളിപ്പെടുത്തല്‍ പോലീസ് അന്വേഷിക്കും. നടി രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും അന്വേഷിക്കാനാണ് കളമശ്ശേരി പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗായി മാളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും.
ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരുന്നു. രണ്ട് യുവാക്കള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. തന്നെ മാളില്‍ പിന്ടുടര്‍ന്നെന്നും അപ്പോള്‍ പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി പറഞ്ഞിരുന്നു. തന്റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി പറഞ്ഞിരുന്നു.
---- facebook comment plugin here -----