Connect with us

National

പ്രശ്‌നപരിഹാരത്തിന് സമതി; സുപ്രീം കോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന സുപ്രിംകോടതി നിര്‍ദേശത്തില്‍ വിയോജിപ്പുമായി കര്‍ഷക സംഘടനകള്‍. നിര്‍ദേശം സ്വീകാര്യമല്ലെന്ന് സംഘടനകള്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രശ്നത്തിന് പരിഹാരമല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

പാര്‍ലമെന്റ് നിയമം പാസാക്കുന്നതിന് മുന്‍പാണ് സമിതി രൂപീകരിക്കേണ്ടിയിരുന്നത്. ഇനി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക മാത്രമാണ് പോംവഴിയെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇക്കാര്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനെ ഇന്ന് അറിയിക്കും.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക സമരം ദിവസങ്ങള്‍ പിന്നിടുകയാണ്. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.

അതേസമയം, കര്‍ഷകര്‍ക്ക് ഐക്യം രേഖപ്പെടുത്തി സിഖ് പുരോഹിതന്‍ ബാബ റാം സിംഗ് ആത്മഹത്യ ചെയ്തു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പുരോഹിതനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രക്ഷോഭം ഇന്ന് ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ തുടരുകയാണ്.