National
'കര്‍ഷകരോട് സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ല'; സിംഘുവില്‍ ആത്മീയ ആചാര്യന്‍ വെടിവെച്ച് മരിച്ചു

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരത്തിനിടെ ആത്മഹത്യ. ഹരിയാനയിലെ ഗുരുദ്വാരയില്‍നിന്നുള്ള സിഖ് ആത്മീയ ആചാര്യന്‍ സന്ത് ബാബ റാം സിങ്ങാണ് (65) സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലെ സിംഘുവിലാണു സംഭവം.
കര്‍ഷകരെ പിന്തുണക്കാന്‍ ജീവന്‍ ത്യജിക്കുകയാണെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ കര്‍ഷകരോട് നീതി പുലര്‍ത്താത്തതിനാലാണ് ഞാന്‍ അവരുടെ വേദന പങ്കിടുന്നത്. . കര്‍ഷകരെ പിന്തുണയ്ക്കാന്‍, ചിലര്‍ അവരുടെ അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി. ഞാന്‍ എന്നെത്തന്നെ ത്യജിക്കാന്‍ തീരുമാനിച്ചു”- ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
---- facebook comment plugin here -----