Connect with us

Kerala

യുഡിഎഫിന്റെ അടിത്തറയിലും ജനപിന്തുണയിലും കോട്ടം സംഭവിച്ചിട്ടില്ല: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | യുഡിഎഫിന്റെ അടിത്തറയിലും ജനപിന്തുണയിലും കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ കേരള ജനത വെള്ളപൂശിയെന്ന എല്‍ഡിഎഫ് നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്‍കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കം. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചു നോക്കിയാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടുപക്ഷമാണ് വിജയിച്ചത്. കേരളത്തിലെ സര്‍ക്കാരിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ചിട്ടും എല്‍ഡിഎഫിന് 2015നേക്കാള്‍ മെച്ചപ്പെടാനായില്ല.

കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തമായി. ബിജെപി പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest