Connect with us

Kerala

എല്‍ ഡി എഫ് ചരിത്ര വിജയത്തില്‍ ചെന്നിത്തലയെയും ഹസനെയും മുരളീധരനെയും 'അഭിനന്ദിച്ച്' മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേടിയ ചരിത്ര വിജയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനെയും കെ മുരളീധരന്‍ എം പിയെയും “അഭിനന്ദിച്ച്” മന്ത്രി എ കെ ബാലന്‍. അതേസമയം, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ആ കൂട്ടത്തില്‍ പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം എല്‍ ഡി എഫിന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കിഫ്ബി, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നാല് മിഷനുകള്‍ തുടങ്ങിയവ ഇല്ലാതാക്കുമെന്ന് പറഞ്ഞതാണ് ഇവരുടെ ഒന്നാമത്തെ സഹായം. ഇതുവരെ ഒരു മുന്നണിയും കൂടെ ചേര്‍ത്തിട്ടിയില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടിയതാണ് എല്‍ ഡി എഫിന്റെ വിജയത്തിന് യു ഡി എഫ് ചെയ്ത മറ്റൊരു സഹായമെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

ഇങ്ങനെ വമ്പന്‍ വിഡ്ഢിത്തം നിറഞ്ഞ തീരുമാനവും അഭിപ്രായങ്ങളും നിലപാടും ഉണ്ടായിരുന്നില്ലെങ്കില്‍ എല്‍ ഡി എഫിന് ചരിത്ര വിജയം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പരിഹസിച്ചു.