Kerala
തിരുവനന്തപുരം മേയര്‍ ശ്രീകുമാറിന് പരാജയം; തോല്‍പ്പിച്ചത് ബി ജെ പി സ്ഥാനാര്‍ഥി

തിരുവനന്തപുരം | തിരുവനന്തപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മേയറുമായ കെ ശ്രീകുമാറിന് പരാജയം. ബി ജെ പി സ്ഥാനാര്‍ഥി ഡിജി കുമാരനോടാണ് ശ്രീകുമാര്‍ തോറ്റത്. കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കരിക്കകം വാര്‍ഡിനാണ് ശ്രീകുമാര്‍ മത്സരിച്ചത്.
കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടിയിരുന്ന എസ് പുഷ്പലതക്കും അടിപതറി. നെടുങ്കാട് വാര്‍ഡില്‍ മത്സരിച്ച പുഷ്പലത ബി ജെ പി സ്ഥാനാര്‍ഥിയായ കരമന അജിത്തിനോടാണ് പുഷ്പലതയുടെ പരാജയം. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവര്‍ ഇപ്രാവശ്യം 184 വോട്ടുകള്‍ക്കാണ് തോറ്റത്. കോര്‍പ്പറേഷനില്‍ ഇടത് മുന്നണി മുന്നേറുന്നതിനിടെയാണ് ഇരുവരുടെയും പരാജയം.
---- facebook comment plugin here -----