Connect with us

Kannur

കണ്ണൂരിലെ വയല്‍ക്കിളികള്‍ക്ക് തോല്‍വി; സമര നായകന്റെ ഭാര്യ പരാജയപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍ | വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ അതിശക്തമായ സമരം നയിച്ച് ശ്രദ്ധ നേടിയ കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തോല്‍വി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആയ കീഴാറ്റൂരിലാണ് വയല്‍ക്കിളികള്‍ മത്സരിച്ചത്.

കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ഥി. വയല്‍ക്കിളി സ്ഥാനാര്‍ഥിക്ക് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയാകട്ടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുമില്ല. എന്നിട്ടും വയല്‍ക്കിളികള്‍ സ്ഥാനാര്‍ഥിക്ക് ജയിക്കാനായില്ല.

Latest