Connect with us

Kerala

വര്‍ഗീയ- വലതുപക്ഷ കൂട്ട്‌കെട്ടിനെ ജനം തള്ളി: ഇ പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍ | എല്‍ ഡി എഫ് പ്രതീക്ഷിച്ച ഫലമാണെന്നും ജനങ്ങള്‍ ഇടതിനൊപ്പമാണെന്ന് ഫലം തെളിയിച്ചതായും മന്ത്രി ഇ പി ജയരാജന്‍. വര്‍ഗീയ, വലതുപക്ഷ ശക്തികളുടെ സഖ്യമായിരുന്നു എല്‍ ഡി എഫിന് എതിരെ ഉണ്ടായിരുന്നത്. ഈ പിന്തിരിപ്പന്‍ ശക്തികളെ മാറ്റനിര്‍ത്തി കേരളം എല്‍ ഡി എഫിനൊപ്പം നിന്നു. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയതേയും രാഷ്ട്രീയ അവിശുദ്ധ സഖ്യത്തേയും തിരിച്ചറിഞ്ഞു. ഈ ഫലത്തിന്റെ തുടര്‍ച്ചയാണ് നിയമസഭയില്‍ വരാന്‍ പോകുന്നത്. കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണമുണ്ടാകുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest