National
ഈസ്റ്റ് ബംഗാളിനെതിരെ ഹൈദരാബാദ് എഫ് സിക്ക് ജയം

മഡ്ഗാവ് | ഐഎസ്എലില്‍ കന്നിക്കാരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ് സി. ആദ്യ ഗോള്‍ സ്വന്തമാക്കിയിട്ടും ആദ്യ ജയം സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിനായില്ല. ഹൈദരാബാദ് എഫ്‌സിയോട് 3-2 നാണ് ഈസ്റ്റ് ബാംഗാള്‍ പരാജയം സമ്മതിച്ചത്.
ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി. ഹൈദരാബാദിന്റെ രണ്ടാം ജയമാണ്. അരിഡാനെ സന്റാന സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹാലിചരണ്‍ നര്‍സാരിയുടേതായിരുന്നു മൂന്നാം ഗോള്‍. ജാക്വസ് മഗ്‌ഹോമ ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോള്‍ നേടി.
അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്. നാല് തവണ തോല്‍വിയറിഞ്ഞ ഈസ്റ്റ് ബംഗാളാകട്ടെ അവസാനത്തെ സ്ഥാനത്തും
---- facebook comment plugin here -----