Connect with us

Health

വീട്ടില്‍ വെച്ച് രക്തസമ്മര്‍ദം പരിശോധിക്കാറുണ്ടോ?; ഈ തെറ്റുകള്‍ വരുത്തരുത്

Published

|

Last Updated

ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ നിശ്ശബ്ദ കൊലയാളിയാണ് രക്തസമ്മര്‍ദം. ഇങ്ങനെ നിശ്ശബ്ദമായി ഹൃദ്രോഗങ്ങളിലേക്ക് വരെ നയിച്ചേക്കാം. അതിനാല്‍ ഇന്ന് പലരും വീടുകളില്‍ വെച്ച് രക്തസമ്മര്‍ദം പരിശോധിക്കാറുണ്ട്. അത് ശരിയായ രീതിയിലായില്ലെങ്കിലും പ്രശ്‌നമാകും. പ്രധാനമായും ഉണ്ടാകുന്ന ഇത്തരം തെറ്റുകളെ കുറിച്ച് അറിയാം:

1. ശരിയായ കഫ് സൈസുള്ള മെഷീന്‍ വാങ്ങുക. ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കാണിച്ച് റീഡിംഗ് ശരിയാണോയെന്ന് പരിശോധിക്കുക.

2. രണ്ട് തവണയാണ് രക്തസമ്മര്‍ദം പരിശോധിക്കേണ്ടത്. ഒന്ന് രാവിലെ മരുന്ന് കഴിക്കുന്നതിന് മുമ്പാകുക. രണ്ടാമത് വൈകുന്നേരവും. എല്ലാ ദിവസവും ഒരേ സമയം പരിശോധിക്കുന്നത് നന്നാകും.

3. പരിശോധിക്കുന്നതിന് 30 മിനുട്ട് മുമ്പെങ്കിലും ഭക്ഷണം, കഫീന്‍ അടങ്ങിയ പാനീയങ്ങളും വസ്തുക്കളും, പുകവലി, ആല്‍ക്കഹോള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

4. പരിശോധിക്കുന്നതിന് മുമ്പും പരിശോധനാ വേളയിലും ശാന്തമായി ഇരിക്കുക. റീഡിംഗിന് അഞ്ച് മിനുട്ട് മുമ്പെങ്കിലും കസേരയില്‍ ഇരിക്കുക.

5. നഗ്നമായ തൊലിയില്‍ കഫ് വെക്കുക. വസ്ത്രത്തില്‍ വെക്കരുത്.

6. ഹൃദയത്തിന്റെ ലെവലില്‍ കൈ വെക്കുക. ടേബിളിലിലോ കസേരയിലോ വെക്കാവുന്നതാണ്.

7. ഒരേ കൈയില്‍ മൂന്ന് മിനുട്ട് മുമ്പായി രക്ത സമ്മര്‍ദ പരിശോധന ആവര്‍ത്തിക്കരുത്.

---- facebook comment plugin here -----

Latest