Kerala
ഹൈക്കോടതിയിലെ ഐ ടി നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ല: രജിസ്ട്രാര്‍

കൊച്ചി | ഹൈക്കോടതിയിലെ ഐ ടി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. എന്‍ ഐ സിയെ ഒഴിവാക്കാനും താത്ക്കാലികമായി ആളുകളെ നിയമിക്കാനും ശിവശങ്കര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനം നടന്നത് ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണ്. എന്‍ ഐ സിക്ക് യോഗ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
താത്ക്കാലിക ഐ ടി ടീം മതിയെന്നും എന്‍ ഐ സി വേണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നുമായിരുന്നു ആക്ഷേപമുയര്‍ന്നിരുന്നത്.
---- facebook comment plugin here -----