Kerala
പെരിയ: അന്വേഷണത്തിനായി സി ബി ഐ ഇന്നെത്തും

കാസര്‍കോട് | പെരിയയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനായി സി ബി ഐ സംഘം ഇന്നെത്തും. ഇരട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന സംഘം ശരത്‌ലാലിന്റേയും കൃപേഷിന്റേയും ബന്ധക്കളില്‍ നിന്ന് മൊഴിയെടുത്തേക്കും.
ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സി ബി ഐക്ക് കൈമാറിയിരുന്നു. സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി വൈ എസ് പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇത് സംബന്ധിച്ച മുഴുവന്‍ അന്വേഷണ രേഖകളും ക്രൈംബ്രാഞ്ച് സി ബി ഐക്ക് നല്‍കിയിട്ടുണ്ട്. അതേ സമയം പെരിയയില്‍ സി ബി ഐക്ക് ക്യാമ്പ് ഓഫീസ് തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്.
2018 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.