National
കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധത്തെ വീണ്ടും പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രംഗത്ത്. കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് ആന്ദശ് ശര്‍മ പറഞ്ഞു. കൊ മാതൃകാപരമായി തടയാന്‍ ഇന്ത്യക്ക് സാധിച്ചെന്നും ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ ആനന്ദ് ശര്‍മ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി വാക്സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനെയും ആനന്ദ് ശര്‍മ അഭിനന്ദിച്ചിരുന്നു. ഈ നിലപാട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനായുള്ള മുറവിളി ശക്തമായിരിക്കെയാണ് ആനന്ദ് ശര്‍മ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാറിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
---- facebook comment plugin here -----