National
ജനങ്ങള്‍ക്ക് ഇരുട്ടടിയായി പചാകവാതക വില വീണ്ടും കൂട്ടി

കൊച്ചി | രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 27 രൂപയുാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലണ്ടറുകളുടെ വില 701 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 1319 രൂപയിലുമെത്തി. ഡിസംബറില്‍ മാത്രം ഇത് രണ്ടാം തവണയാണ് പാചകവാതക വില എണ്ണക്കമ്പനികള്‍ കൂട്ടുന്നത്. ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കൊപ്പം പാചക വാതകത്തിന്റെയും പ്രട്രോളിയത്തിന്റേയുമെല്ലാം വില നിരന്തരം വര്‍ധിപ്പിച്ചും രാജ്യത്ത് ജനജീവിധം വലിയ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള ഭരണമാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നെതന്ന ആരോപണവും ശക്തമാണ്.
---- facebook comment plugin here -----