Saudi Arabia
ഗൂഡല്ലൂര്‍ സ്വദേശി സഊദിയില്‍ മരിച്ച നിലയില്‍

ജിസാന്‍ | സഊദിയിലെ ജിസാനില്‍ ഗൂഡല്ലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.രിസാല സ്റ്റഡി സര്‍ക്കിള്‍ ജിസാന്‍ സെന്‍ട്രല്‍ സംഘടനാ കണ്‍വീനറും ,സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഗൂഡല്ലൂര്‍ ചെമ്പാല കെ .ബി എം ബാവ – റംല ദമ്പതികളുടെ മകന്‍ മുര്‍ഷിദിനെയാണ്(28) ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജിസാനിലെ അല്‍നദ ഡയറി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്കായി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവിവാഹിതനാണ് .രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്.
കമ്പനി പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തിന് പതിവായി നേതൃത്വം നല്‍കിയിരുന്ന മുര്‍ഷിദിന്റെ മരണം
സഹപ്രവര്‍ത്തകരെയും ജിസാനിലെ പ്രാസ്ഥാനിക സാമൂഹിക പ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തിരിക്കുകയാണ്. സഹോദരിമാര്‍: മുര്‍ഷിദ,മുഹ്‌സിന,ജിസാന്‍ ബിന്‍ നാസിര്‍. മൃതദേഹം ജിസാന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി