Covid19
രണ്ടാഴ്ചക്കിടെ 71 പേര്‍ക്ക് കൊവിഡ്; ഐ ഐ ടി മദ്രാസ് കാമ്പസ് അടച്ചു

ചെന്നൈ | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ ഐ ടി മദ്രാസ് കാമ്പസ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 71 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 66 പേരും വിദ്യാര്‍ഥികളാണ്. ഇന്നലെ മാത്രം 32 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ എല്ലാ കാമ്പസിലെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും സെന്ററുകളും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളും മുറികളില്‍ തുടരും. അവര്‍ക്കുള്ള ഭക്ഷണം മുറികളില്‍ എത്തിക്കും. കാമ്പസിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----