Kerala
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം | മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപമാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രദീപിനെ ഇതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.
സംഭവത്തില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. സംഭവ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കും.
---- facebook comment plugin here -----