Connect with us

Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

ബെംഗളൂരു | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളി. ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഇ ഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകന്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹരജിയില്‍ ബിനീഷിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞാഴ്ച പൂര്‍ത്തിയായിരുന്നു. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി.

Latest