Connect with us

National

രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഭൂരിപക്ഷം

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. 50 മുന്‍സിപ്പല്‍ സമിതികളിലെ 1.775 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 620 സീറ്റുമായി കോണ്‍ഗ്രസ് ഭൂരിപക്ഷം സ്വന്തമാക്കി. ബി ജെ പിക്ക് 548 സീറ്റ് ലഭിച്ചു. ബി എസ് പി ഏഴും സി പി ഐയും സി പി എമ്മും രണ്ടു വീതവും ആര്‍ എല്‍പി ഒന്നും വാര്‍ഡുകളില്‍ വിജയിച്ചു. 595 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയം നേടി.

12 ജില്ലകളിലായുള്ള 43 മുന്‍സിപ്പാലിറ്റികളിലേക്കും ഏഴ് സിറ്റി കൗണ്‍സിലുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 79.90 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 7,249 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 20നും വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 21നും നടക്കും.