Gulf
തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ; പുതിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി ഹറം കാര്യാലയം

മദീന| പ്രവാചക നഗരിയായ മസ്ജിദുന്നബവിയിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ഏർപ്പെടുത്തി ഹറം കാര്യ മന്ത്രാലയം. വിവിധ ഭാഷകളിലുള്ള വിവിധ പുസ്തകങ്ങളുടെ ഉദ്‌ഘാടനം ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ-സുദൈസ് നിർവഹിച്ചു.
മികവിന്റെയും സർഗ്ഗാത്മകതയുടെയും ആവശ്യകതകളെ പരിചയപ്പെടുത്തുന്നതിനുള്ള പുസ്തകങ്ങളുടെ പ്രാധാന്യത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ചടങ്ങിൽ മസ്ജിദ്‌ന്നബവിയിലെ മുതിർന്ന ഉദ്യോഗസ്‌ഥർ പങ്കെടുത്തു
---- facebook comment plugin here -----