Connect with us

Kerala

സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു വിധിയെഴുത്ത്.

രാവിലെ ആറരക്ക് തന്നെ മിക്ക ബൂത്തുകളിലും മോക്ക് പോളിംഗ് പൂര്‍ത്തിയക്കി. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കുകയായിരുന്നു. രാവിലെ ഏഴ് മണിക്ക് ബൂത്തുകളിലും വിലയ ക്യൂ രൂപപ്പെട്ടിണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തി.

89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്.

ആകെയുള്ള 10,842 പോളിംഗ് ബൂത്തുകളില്‍ 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലി ക്കായി 52,285 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കനത്ത സുരക്ഷയിലാണ് പലയിടത്തും വോട്ടിംഗ്. കള്ളവോട്ട് തടയുന്നതിനുള്ള സുരക്ഷാ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനിലും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest