International
നൈജീരിയന്‍ സ്‌കൂളില്‍ ആക്രമണം; നാന്നൂറോളം വിദ്യാര്‍ഥികളെ കാണാതായി

അബുജ | നൈജീരിയയിലെ സ്‌കൂളില്‍ ആയുധധാരികളുടെ ആക്രമണത്തിന് ശേഷം നൂറ് കണക്കിന് വിദ്യാര്‍ഥികളെ കാണാതായി. വടക്ക് പടിഞ്ഞാറന്‍ കട്സിന സ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
എകെ 47 അടക്കമുള്ള ആയുധങ്ങളുമായെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തെന്ന് കട്സിന സ്റ്റേറ്റ് പോലീസ് വക്താവ് ഗാംബോ ഇസ്ഹ പ്രസ്താവനയില്‍ പറഞ്ഞു. ഈ സമയം 600ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200ഓളം പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെയാണ് കാണാതായത്.
കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. 2014ല്‍ ബൊക്കോഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
---- facebook comment plugin here -----