Covid19
ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി | ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
ചില പ്രാഥമിക ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നഡ്ഡ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹം പശ്ചിമ ബംഗാളില്‍ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിച്ചിരുന്നു.
---- facebook comment plugin here -----