Kerala
മരട് ഫ്‌ളാറ്റ് കേസ്: നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .കേസില്‍ നഷ്ടപരിഹാര വിരതരണവമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു
ഫ്‌ളാറ്റ് പൊളിച്ചതിന് ചെലവായ 3,24,80,529 രൂപ നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
മരടിലെ നഷ്ടപരിഹാര വിതരണത്തിന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഇത് വരെ നല്‍കിയത് നാല് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 62 കോടി നഷ്ടപരിഹാര ഇനത്തില്‍ കൈമാറിയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.