Kerala
ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത് അംഗീകരിക്കാനാകില്ല; ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പശ്ചിമ ബംഗാള്‍

കൊല്‍ക്കത്ത | സംസ്ഥാന അനുമതിയില്ലാതെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ഡെപ്യൂട്ടേഷനില്‍ തിരികെ വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍വച്ച് നഡ്ഡയുടെ വാഹനവ്യൂഹനത്തിനുനേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി.
സാധാരണ ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിക്കുമ്പോള്‍ സംസ്ഥാന അനുമതി തേടാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം സര്‍ക്കാര്‍ മമത ബാനര്‍ജി സര്‍ക്കാറിനെ മറികടന്ന് ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയായിരുന്നു
ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.