Covid19
അമേരിക്കയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ മുതല്‍

വാഷിങ്ടണ്‍ | അമേരിക്കയില്‍ പൊതു ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിതരണത്തിന് നടപടി സ്വീകരിച്ചത്. കൊവിഡില്‍ നിന്ന് 95 ശതമാനം സംരക്ഷണം ഉറപ്പു നല്‍കുന്ന ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് അഡ്മിനിട്രേഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
വാക്‌സിന്റെ ആദ്യ മൂന്ന് ദശലക്ഷം ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുമെന്ന് വിതരണ മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ ഗുസ്താവ് പെര്‍ന പറഞ്ഞു.
---- facebook comment plugin here -----