Connect with us

National

പഞ്ചാബില്‍ നിന്ന് 30,000 കര്‍ഷകര്‍ കൂടി ഡല്‍ഹിയിലേക്ക്; ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ കടുക്കുന്നു. ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം. സമരത്തില്‍ പങ്കെടുക്കുന്നതിനായി പഞ്ചാബില്‍ നിന്ന് 30,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നീങ്ങും. ഏഴ് ജില്ലകളില്‍ നിന്ന് ട്രാക്ടറുകളുമായാണ് ഇവര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുക.

വിഷയത്തില്‍ തങ്ങളുടെ കടുത്ത നിലപാട് കേന്ദ്രം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയും പ്രാന്ത പ്രദേശങ്ങളും കടുത്ത സംഘര്‍ഷത്തിന്റെ പിടിയിലാകും. സമാനതകളില്ലാത്ത കര്‍ഷക സമരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

Latest