Connect with us

International

ഇറാനില്‍ മാധ്യമപ്രവര്‍ത്തകനെ തൂക്കിലേറ്റി

Published

|

Last Updated

ടെഹ്‌റാന്‍ | 2017ലെ ദേശീയ പ്രതിഷേധത്തിന് ഇടയാക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ റൂഹുല്ല സാമിനെ ഇറാന്‍ തൂക്കിലേറ്റി. ശനിയാഴ്ച രാവിലെയാണ് തൂക്കിലേറ്റിയത്. ജൂണിലാണ് അദ്ദേഹത്തെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്.

ചാരവൃത്തി, ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കേസുകളില്‍ ചുമത്തുന്ന “ഭൂമിയിലെ അഴിമതി” എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സാമിനെ 2019ലാണ് പിടികൂടിയത്. സുപ്രീം കോടതി കഴിഞ്ഞ ദിവസം ശിക്ഷ ശരിവെച്ചിരുന്നു.

ടെലഗ്രാമില്‍ നിര്‍മിച്ച ചാനലും വെബ്‌സൈറ്റും വഴിയാണ് സര്‍ക്കാറിനെ പിടിച്ചുകുലുക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. പ്രതിഷേധത്തിന്റെ സമയവും അദ്ദേഹം ഇതിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമദ് ന്യൂസിന് പത്ത് ലക്ഷത്തിലേറെ ഫോളേവേഴ്‌സുണ്ടായിരുന്നു.

2009 ഗ്രീന്‍ മൂവ്‌മെന്റ് പ്രതിഷേധത്തിന് ശേഷം ഇറാന്‍ സര്‍ക്കാറിന് നേരെ ഉയര്‍ന്ന വലിയ വെല്ലുവിളിയായിരുന്നു 2017 അവസാനമുണ്ടായ സാമ്പത്തിക പ്രതിഷേധം.

Latest